കാനഡയിൽ ന്യൂറോസയൻസ് പഠിക്കാം

നാഡീവ്യവസ്ഥയെപ്പറ്റിയുള്ള ശാസ്ത്രീയപഠനമാണ് ന്യൂറോസയൻസ്. അനാട്ടമി, ഫിസിയോളജി, ഡെവലപ്മെന്റൽ ബയോളജി, സൈറ്റോളജി, മാത്തമാറ്റിക്കൽ മോഡലിംഗ്, സൈക്കോളജി തുടങ്ങിയ വിവിധ ശാസ്ത്രശാഖകളെ ഏകോപിപ്പിക്കുന്ന ജീവശാസ്ത്രത്തിൻറെ ഒരു വിവിധോന്മുഖശാഖയാണിത്. നാഡീകോശങ്ങളായ ന്യൂറോണുകളെയും ന്യൂറോസർക്യൂട്ടുകളെയും കുറിച്ചുള്ള പഠനമാണ് പ്രധാനമായും ന്യൂറോസയൻസിനു കീഴിൽ വരുന്നത്. ന്യൂറോസയൻസിൻറെ ആരംഭം മുതൽ കഴിഞ്ഞ കുറേവർഷങ്ങളിലായി ഒട്ടനവധി വിപ്ലവകരമായ പരിണാമങ്ങളിലൂടെ ഈ ശാസ്ത്രശാഖ കടന്നുപോയിട്ടുണ്ട്. പുരാതന ഈജിപ്ഷ്യൻ…