യുകോണ്‍ നോമിനി പ്രോഗ്രാം വഴി കാനഡയില്‍ സ്ഥിരതാമസമാക്കാം

മുമ്പ് യുകോണ്‍ ടെറിട്ടറി എന്നറിയപ്പെട്ടിരുന്ന യുകോണ്‍ ധാതുനിക്ഷേപങ്ങളാലും....

മുമ്പ് യുകോണ്‍ ടെറിട്ടറി എന്നറിയപ്പെട്ടിരുന്ന യുകോണ്‍ ധാതുനിക്ഷേപങ്ങളാലും മനുഷ്യവാസമില്ലാത്ത വിസ്തൃതമായ വനപ്രദേശങ്ങളാലും സമ്പന്നമാണ്. ഇവിടെ വളരെ കുറഞ്ഞ ജനസംഖ്യയാണുള്ളത്. മൂന്നില്‍ രണ്ടു ഭാഗം യുകോണ്‍ നിവാസികളും വൈറ്റ്ഹോഴ്സ് എന്ന തലസ്ഥാനനഗരത്തിലാണ് വസിക്കുന്നത്. 2019-ല്‍ മാത്രം 310 കുടുംബങ്ങളാണ് യുകോണ്‍ നോമിനി പ്രോഗ്രാം വഴി വഴി യുകോണില്‍ സ്ഥിരതാമസമാക്കിയത്.

pnp-finder

യുകോണ്‍ നോമിനി പ്രോഗ്രാം

യുകോണില്‍ ജനസംഖ്യ വളരെ കുറവായതുകൊണ്ട് വിദഗ്ധതൊഴിലാളികള്‍ക്ക് ഇവിടെ ധാരാളം അവസരങ്ങളുണ്ട്. യുകോണില്‍ സ്ഥിരതാമസമാക്കുന്നതിനുള്ള ഒരു പ്രധാന മാര്‍ഗമാണ് യുകോണ്‍ നോമിനി പ്രോഗ്രാം. ഇതിനുകീഴില്‍  വിദഗ്ധതൊഴിലാളികള്‍ക്കുള്ള പ്രധാന കുടിയേറ്റമാര്‍ഗങ്ങളാണ്:

  • യുകോണ്‍ സ്കില്‍ഡ് വര്‍ക്കര്‍
  • യുകോണ്‍ എക്സ്പ്രസ് എന്‍ട്രി
  • യുകോണ്‍ ക്രിട്ടിക്കല്‍ ഇംപാക്റ്റ് വര്‍ക്കര്‍
  • യുകോണ്‍ കമ്യൂണിറ്റി പൈലറ്റ്

യുകോണ്‍ സ്കില്‍ഡ് വര്‍ക്കര്‍

വിദഗ്ധതൊഴില്‍ പരിചയവും ഒരു യുകോണ്‍ തൊഴില്‍ദായകനില്‍ നിന്നുള്ള അംഗീകൃതതൊഴില്‍ വാഗ്ദാനവും ഉള്ളവരെയാണ് യുകോണ്‍ സ്കില്‍ഡ് വര്‍ക്കര്‍ വിഭാഗത്തിനു കീഴില്‍ പരിഗണിക്കുന്നത്. ഈ കാറ്റഗറി വഴി പ്രോവിന്‍ഷ്യല്‍ നോമിനേഷന്‍ ലഭിച്ചുകഴിഞ്ഞാല്‍ അപേക്ഷകനു നേരിട്ടു കാനഡയില്‍ സ്ഥിരതാമസത്തിനായി അപേക്ഷിക്കാം. നാഷണല്‍ ഒക്ക്യുപ്പേഷന്‍ ക്ലാസിഫിക്കേഷന്‍(NOC) കാറ്റഗറി A, 0 അല്ലെങ്കില്‍ B വിഭാഗത്തില്‍പ്പെട്ട ഒരു ജോലിക്കു തൊഴില്‍വാഗ്ദാനം ലഭിച്ചിട്ടുണ്ടാകണം. കൂടാതെ താഴെപ്പറയുന്ന യോഗ്യതകളും ഉണ്ടായിരിക്കണം:

  • ഒരു സ്റ്റുഡന്‍റ് വിസ അല്ലെങ്കില്‍ സാധുവായ ഒരു ടെംപററി വര്‍ക്ക് പെര്‍മിറ്റ്(TWP)
  • ജോലിക്കുള്ള അര്‍ഹത തെളിയിക്കുന്നതിനായി തൊഴില്‍പരിചയം അല്ലെങ്കില്‍ വിദ്യാഭ്യാസയോഗ്യത
  • എജുക്കേഷണല്‍ ക്രെഡന്‍ഷ്യല്‍ അസസ്മെന്‍റ് ചെയ്തിട്ടുണ്ടാകണം
  • ഭാഷാപ്രാവീണ്യം
  • ബന്ധപ്പെട്ട മേഖലയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നേടിയെടുത്തിട്ടുള്ള മുഴുവന്‍ സമയ തൊഴില്‍പരിചയം

യുകോണ്‍ എക്സ്പ്രസ് എന്‍ട്രി

ഒരു എക്സ്പ്രസ് എന്‍ട്രി പ്രൊഫൈലും യുകോണിലെ ഒരു തൊഴില്‍ദായകനില്‍ നിന്നും സാധുവായ ഒരു തൊഴില്‍ വാഗ്ദാനവും ഉള്ളവര്‍ക്ക് യുകോണ്‍ എക്സ്പ്രസ് എന്‍ട്രി സ്ട്രീം വഴി യുകോണിന്റെ പ്രോവിന്‍ഷ്യല്‍ നോമിനേഷനുവേണ്ടി അപേക്ഷിക്കാം. വിദ്യാഭ്യാസയോഗ്യത, തൊഴില്‍പരിചയം, ഭാഷാപ്രാവീണ്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ സ്ട്രീമിനു കീഴിലുള്ള യോഗ്യത നിര്‍ണ്ണയിക്കുന്നത്. എക്സ്പ്രസ് എന്‍ട്രിയുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഈ സ്ട്രീമിനു കീഴില്‍ കുടിയേറ്റത്തിനുള്ള അപേക്ഷ കൂടുതല്‍ വേഗത്തില്‍ തീര്‍പ്പാക്കപ്പെടുന്നു.

അപേക്ഷകനു വേണ്ടതായിട്ടുള്ള കാര്യങ്ങള്‍:

  • പ്രൊഫൈല്‍ നമ്പറും ജോബ് സീക്കര്‍ വാലിഡേഷന്‍ കോഡും ഉള്ള ഒരു എക്സ്പ്രസ് എന്‍ട്രി പ്രൊഫൈല്‍
  • യുകോണില്‍ പുതിയ ജീവിതം തുടങ്ങാന്‍ ആവശ്യമായ പണം(സെറ്റില്‍മെന്‍റ് ഫണ്ട്)
  • യുകോണില്‍ ജീവിക്കാനും ജോലിചെയ്യാനും ആത്മാര്‍ഥമായ ആഗ്രഹം

യുകോണ്‍ ക്രിട്ടിക്കല്‍ ഇംപാക്റ്റ് വര്‍ക്കര്‍

  • തൊഴില്‍പരിചയവും അതുപോലെ യുകോണിലെ ഒരു സാധുവായ ഒരു ജോലിവാഗ്ദാനവും
  • എക്സ്പ്രസ് എന്‍ട്രി പ്രൊഫൈല്‍ നമ്പര്‍, ജോബ് സീക്കര്‍ വാലിഡേഷന്‍ കോഡ്
  • ആവശ്യത്തിനുള്ള സെറ്റില്‍മെന്‍റ് ഫണ്ട്
  • യോഗ്യതയുള്ള ഒരു യുകോണ്‍ തൊഴില്‍ദായകനില്‍ നിന്നുമുള്ള മുഴുവന്‍ സമയ സ്ഥിരജോലിക്കായുള്ള വാഗ്ദാനം
  • യുകോണില്‍ ജീവിക്കാനും ജോലിചെയ്യാനുമുള്ള ആത്മാര്‍ഥമായ തീരുമാനം

യുകോണ്‍ ക്രിട്ടിക്കല്‍ ഇംപാക്ട് വര്‍ക്കര്‍

തൊഴില്‍പരിചയവും അതുപോലെ ഒരു യുകോണ്‍ തൊഴില്‍ദായകനില്‍ നിന്നും സാധുവായ ഒരു തൊഴില്‍ വാഗ്ദാനവും ഉള്ളവര്‍ക്ക് ഈ മാര്‍ഗം വഴി അപേക്ഷിക്കാം. എന്നിരുന്നാലും, മറ്റു ചില യോഗ്യതകളും അപേക്ഷകന് ഉണ്ടായിരിക്കേണ്ടതുണ്ട്.  യുകോണ്‍ നോമിനി പ്രോഗ്രാം പ്രീ-അസസ്മെന്‍റ് പോയന്‍റ്സ് ഗ്രിഡില്‍ കുറഞ്ഞത് 55 പോയന്‍റുകള്‍ നേടിയിരിക്കണം എന്നതാണ് അതിലൊന്ന്. അല്ലെങ്കില്‍ തൊഴില്‍ വാഗ്ദാനം നല്കിയിട്ടുള്ള തൊഴില്‍ദായകനു കീഴില്‍ ഒരു സാധുവായ വര്‍ക്ക് പെര്‍മിറ്റോടെ കുറഞ്ഞത് ആറുമാസമെങ്കിലും ജോലി ചെയ്തിട്ടുണ്ടായിരിക്കണം.

 
യുകോണ്‍ കമ്യൂണിറ്റി പൈലറ്റ്

യുകോണ്‍ പി എന്‍ പിയില്‍ പുതുതായി ചേര്‍ത്ത ഒന്നാണ് യുകോണ്‍ കമ്യൂണിറ്റി പൈലറ്റ്(YCP). യുകോണിന്റെ സാമ്പത്തികവും വിദഗ്ധതൊഴിലാളികളുടെ ലഭ്യതയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ഒരു പരിഹാരം എന്ന നിലയിലാണ് യുകോണ്‍ കമ്യൂണിറ്റി പൈലറ്റ് ആരംഭിച്ചത്. ഈ പ്രോഗ്രാമിനു കീഴില്‍ യോഗ്യത നേടിയവര്‍ക്ക് രണ്ടുവര്‍ഷത്തേക്കുള്ള ഒരു പ്രാദേശിക ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും. യുകോണ്‍ കമ്യൂണിറ്റി പൈലറ്റ് വഴി കാനഡയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി നേടുന്നതിന് അപേക്ഷകര്‍ ഇവിടെ ആഴ്ചയില്‍ കുറഞ്ഞത് 30 മണിക്കൂറെങ്കിലും താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റില്‍ ജോലി ചെയ്തിട്ടുണ്ടായിരിക്കണം എന്നതിനാല്‍ ഈ വര്‍ക്ക് പെര്‍മിറ്റ് നേടിയവര്‍ക്ക് ഇതുപയോഗിച്ച് രണ്ടോ മൂന്നോ ജോലികള്‍ ചെയ്യാവുന്നതാണ്. അവ നോണ്‍-സീസണല്‍ ജോലികള്‍ ആയിരിക്കണം എന്നുമാത്രം. മറ്റൊരു പ്രധാന വസ്തുത ഈ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാന്‍ ലേബര്‍ മാര്‍ക്കറ്റ് ഇംപാക്ട് അസസ്മെന്‍റ്(LMIA) റിപ്പോര്ട്ട് ആവശ്യമില്ല എന്നതാണ്. അപേക്ഷാ പ്രക്രിയ വേഗത്തില്‍ പൂര്‍ത്തിയാകുമെന്നര്‍ഥം.

പങ്കെടുക്കുന്ന കമ്മ്യൂണിറ്റികള്‍ താഴെപ്പറയുന്നു:

  • വൈറ്റ് ഹോഴ്സ്
  • വാട്ട്സണ്‍ ലേക്ക്
  • ഡോസണ്‍ സിറ്റി
  • ഹെയ്നസ് ജങ്ഷന്‍
  • കര്‍മാക്സ്
  • കാര്‍ക്രോസ്

യുകോണ്‍ നോമിനീ പ്രോഗാമിനെക്കുറിച്ച് കൂടുതലറിയാന്‍ താല്പര്യമുണ്ടോ? കാനപ്പ്രൂവിന്‍റെ കാനഡ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍റുമാരോടു സംസാരിക്കൂ. യുകോണ്‍ പി എന്‍ പി വഴി കാനഡയില്‍ സ്ഥിരതാമസമാക്കുന്നതിനുള്ള സാധ്യതകളെപ്പറ്റി അറിയൂ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>